മണ്ണുത്തി: ടോറസ് ലോറിയിൽ കടത്തിയ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിലായി. വരന്തരപ്പിള്ളി സ്വദേശി ആഷിക്ക്, വടക്കാഞ്ചേരി സ്വദേശി ഹാലുദീൻ എന്നിവരാണ് പിടിയിലായത്.
കേരളത്തിലേക്ക് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന സംഘത്തിലുൾപ്പെട്ടവരാണ് ഇരുവരുമെന്ന് എക്സൈസ് പറഞ്ഞു. 16 വീൽ ടോറസ് ലോറിയിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
ലോറിയും എക്സൈസ് പിടികൂടി. പ്രതികൾ വിതരണം ചെയ്ത മറ്റു മൊത്ത വിതരണക്കാരെ കുറിച്ച് ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പ്രതികൾ കാലങ്ങളായി 100 കിലോയിലധികം കഞ്ചാവ് ഒറ്റ ട്രിപ്പിൽ കൊണ്ടു വന്നിരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ അറിഞ്ഞു.
പച്ചക്കറികളോ മറ്റോ മുകളിൽ നിരത്തി ലോഡ് കാണിച്ച് അതിെൻറ മറവിലാണ് കഞ്ചാവ് കടത്ത്. കൂടുതൽ ലോഡുകൾ ആന്ധ്രയിൽ നിന്നും ഒഡിഷയിൽ നിന്നും മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലും മറ്റുമായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും പ്രതികളിൽ നിന്ന് അറിഞ്ഞതായി എക്സൈസ് അറിയിച്ചു.
തൃശൂർ എക്സൈസ് ഡെ. കമീഷണർ കെ.എ. ഷാജിയുടെ നിർദേശപ്രകാരം തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷ്, ഇൻസ്പെക്ടർ അഖിൽ, സ്പെഷൽ ടീമംഗങ്ങളായ മുജീബ് റഹ്മാൻ, ജോസഫ്, ജെറിൻ, കിഷോർ കൃഷ്ണ, രാധാകൃഷ്ണൻ, സംഗീത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.