തൃശൂർ: ദിവാൻജിമൂലയിൽ ലോട്ടറി തൊഴിലാളിയായ മധ്യവയസ്കയുടെ ബാഗ് പിടിച്ചുപറിച്ച് പണവും ലോട്ടറി ടിക്കറ്റുകളും മൊബൈൽഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. കേച്ചേരി തലക്കോട്ടുകര സ്വദേശി കൊങ്ങണ വീട്ടിൽ മുസ്തഫയെയാണ് (60) തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നായിരുന്നു സംഭവം.
ലോട്ടറി തൊഴിലാളി പാണഞ്ചേരി സ്വദേശിനി സബീസയുടെ സഞ്ചി വലിച്ചെടുത്ത് മുസ്തഫ ഓടുകയായിരുന്നു. പണവും മൊബൈൽ ഫോണും ലോട്ടറി ടിക്കറ്റുകളുമാണ് സഞ്ചിയിൽ ഉണ്ടായിരുന്നത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ എ.ആർ. നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ, പി. ഹരീഷ് കുമാർ, വി.ബി. ദീപക്, ഒ.ആർ. അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.