തൃശൂർ: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ യോഗ്യത വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.ഐ സംഘടനകൾക്ക് മുന്നിൽ അപ്രസക്തരായി സി.പി.എം സംഘടനകൾ. വൈസ് ചാൻസലറെ വെട്ടിലാക്കിയ യോഗ്യത വിവാദത്തിൽ സർക്കാറിെൻറ 'മെല്ലെപ്പോക്ക്' സർവകലാശാലയിൽ തങ്ങൾക്ക് നേട്ടമാക്കാൻ സി.പി.ഐ സംഘടനകൾ അവസരമാക്കുേമ്പാൾ വി.സി പ്രശ്നത്തിൽ കർക്കശ നിലപാടെടുത്ത് 'ഇളിഭ്യരാവുന്ന' അവസ്ഥയിലാണ് സി.പി.എം സംഘടനകൾ.
പുറത്തുവന്ന വിവരാവകാശ രേഖയിലൂടെയാണ് വൈസ് ചാൻസലറുടെ യോഗ്യത സംബന്ധിച്ച് സംശയം ഉയർന്നത്. നിയമനത്തിന് മുന്നോടിയായി സെലക്ഷൻ കമ്മിറ്റിക്ക് ഡോ. ആർ. ചന്ദ്രബാബു നൽകിയ യോഗ്യതകളിൽ പലതും ഇല്ലാത്തതാണെന്ന ആക്ഷേപമാണ് ശക്തമായി ഇപ്പോഴും നിലനിൽക്കുന്നത്.
ഇതിന്മേൽ സർവകലാശാല ഭരണസമിതിയിലെ മുൻ സി.പി.എം പ്രതിനിധി ചാൻസലറായ ഗവർണർക്ക് പരാതി നൽകുകയും നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിക്കുകയും പ്രോ ചാൻസലറും സി.പി.ഐ പ്രതിനിധിയുമായ കൃഷി മന്ത്രി മറുപടി പറയുകയും ചെയ്തിരുന്നു. പരാതി പരിശോധിക്കാൻ നിയമനാധികാരിയായ ഗവർണറോട് ശിപാർശ ചെയ്യുന്നതിന് പകരം മറ്റ് രീതിയിലുള്ള അന്വേഷണങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഗുരുതരമായ ആരോപണമായിട്ടും ഇക്കാര്യം തണുപ്പൻ മട്ടിലാണ് നീങ്ങുന്നത്.
ഇതിനിടെ, സർവകലാശാലയിലെ സി.പി.എമ്മിെൻറ അധ്യാപക, അനധ്യാപക, തൊഴിലാളി, വിദ്യാർഥി സംഘടനകൾ വി.സിക്കെതിരെ പ്രകടമായി രംഗത്തുവന്നു.
പ്രത്യക്ഷ സമരവും വാർത്തസമ്മേളനവും മറ്റും നടത്തി. ഭരണപക്ഷത്തെ പ്രബല പാർട്ടിയുടെ സംഘടനകളാണെങ്കിലും സർവകലാശാലയിൽ ഇതൊന്നും ഏശുന്നില്ല എന്നതാണ് സ്ഥിതി. മറിച്ച്, അധ്യാപക, തൊഴിലാളി നിയമനങ്ങളിലും അനധ്യാപക ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും മറ്റും വിവാദം 'ഉപകരണമാക്കി' വി.സിയെ ഒരു വിഭാഗം വരുതിയിലാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ഇത്തരം കാര്യങ്ങളിലൊന്നും സി.പി.എം സംഘടനകളുടെ അഭിപ്രായവും താൽപര്യവും ചെവിക്കൊള്ളേണ്ടതില്ല എന്ന അവസ്ഥയാണ്. സ്ഥലം എം.എൽ.എ എന്ന നിലക്ക് സർവകലാശാല ഭരണസമിതി അംഗമായ കെ. രാജൻ മന്ത്രിയായത് സി.പി.ഐ സംഘടനകളുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. സി.പി.എം സംഘടനകളാകട്ടെ പരാതി ബോധിപ്പിക്കാൻ ആരുമില്ലാതെ അനാഥത്വം അനുഭവിക്കുകയാണ്.
അനധ്യാപക ജീവനക്കാരുടെ സംഘടനയിൽനിന്ന് മറുഭാഗത്തേക്ക് 'കൊഴിഞ്ഞുപോക്കും' തുടങ്ങിയിട്ടുണ്ട്. പുതിയതായി നിയമനം നേടുന്നവരെ സ്വന്തം സംഘടനയിൽ അംഗമാക്കാൻ പറ്റാത്തതാണ് സി.പി.എം സംഘടനകൾ അനുഭവിക്കുന്ന മറ്റൊരു തിരിച്ചടി.
കാർഷിക സർവകലാശാലയിൽ സി.പി.എം സംഘടനകളുടെ പ്രഭാവം അസ്തമിക്കുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കോൺഗ്രസ് സംഘടനകളാകട്ടെ, ഭരണാനുകൂല സംഘടനകൾ തമ്മിലുള്ള വടംവലി മുറുകിയിട്ടും പതിവുപോലെ 'വാത്മീക'ത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.