പുറനാട്ടുകര: ശിരസിനുള്ളിൽ അസ്ഥി വളരുന്ന അപൂർവരോഗം ബാധിച്ച അനാമികയെന്ന രണ്ടു വയസ്സുകാരിയുടെ ചികിത്സക്കായി നാട്. ജനനം മുതലുള്ള ഈ രോഗം കാരണം കൈകാലുകളിലെ വിരലുകളെല്ലാം തമ്മിൽ ഒട്ടിച്ചേർന്നിരിക്കുകയാണ്.
ബയോകൊറോണൽ കാർണിയോ സൈനോസ്റ്റോസിസ് ആൻഡ് സിൻറാക്ടിലി അപെർട്ട്സ് സിൻഡ്രോം എന്ന ഈ രോഗത്തിന് ആറുമാസം പ്രായമാകുമ്പോൾ തന്നെ ശസ്ത്രക്രിയകൾ ആരംഭിക്കണം. എന്നാൽ ചികിത്സക്കായി ഇതിനകം വൻതുക ചെലവഴിച്ച മാതാപിതാക്കൾ ഇപ്പോൾ നിസഹായരാണ്. കരൾ രോഗബാധിതനായ പിതാവിന്റെ സ്ഥിതിയും ദയനീയമാണ്.
ഈ സാഹചര്യത്തിലാണ് പുറനാട്ടുകര സെൻറ് സെബാസ്റ്റ്യൻസ് ഇടവക, സെഞ്ച്വറി ക്ലബ് പുറനാട്ടുകര, കെ.സി.വൈ.എം തുടങ്ങിയ സംഘടനകൾ ചികിത്സ സഹായവുമായി മുന്നിട്ടിറങ്ങിയത്. ഇതോടനുബന്ധിച്ച് സെഞ്ചറി ക്ലബ് സംഘടിപ്പിച്ച ഫുഡ് ഫെസ് റ്റിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
ശ്രീരാമകൃഷ്ണ ഗുരുകല വിദ്യാമന്ദിരം ഹൈസ്കൂളിലെ എസ്.എസ്.എൽ.സി 2000 ബാച്ച് സമാഹരിച്ച 70000 രൂപയും കഴിഞ്ഞ ദിവസം കൈമാറി. മൂന്നുഘട്ടങ്ങളായി നടക്കുന്ന ശസ്ത്രക്രിയകളിൽ ആദ്യത്തേത് ഈ മാസം ഏഴിന് ആരംഭിക്കും. ഏകദേശം 12 ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന ചികിത്സക്ക് അനാമികയുടെ അമ്മ പ്രസന്നയുടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിെൻറ 0649053000005472, IFSC SIBL0000649 അക്കൗണ്ടിലേക്ക് ധനസമാഹരണവും പുരോഗമിക്കുന്നുണ്ട്. ഫോൺ: 9400864022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.