അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും സഞ്ചാരികൾക്കായി തുറന്നു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ രണ്ടിടത്തും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ആർ.ടി.പി.സി.ആർ, അതത് ദിവസത്തെ ആൻറിജൻ പരിശോധന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് സഞ്ചാരികളെ കടത്തിവിട്ടത്. ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ മേഖലയിലേക്ക് യാത്രക്കാരെ കടത്തിവിട്ടില്ല.
അതിരപ്പിള്ളിയിൽ ഓൺലൈൻ വഴി ആരും ടിക്കറ്റ് എടുത്തിരുന്നില്ല. ആദ്യ ദിവസമായ ചൊവ്വാഴ്ച കൗണ്ടറിൽ 549 ടിക്കറ്റുകളാണ് വിറ്റത്. സഞ്ചാരികളുമായി ടൂറിസ്റ്റ് ബസുകൾ ഒന്നും എത്തിയില്ല. 126 കാറുകളും 92 ബൈക്കുകളുമാണ് എത്തിയത്. 25,800 രൂപ മാത്രമാണ് വനം വകുപ്പിന് ചൊവ്വാഴ്ച വരുമാനം ലഭിച്ചത്. തുമ്പൂർമുഴിയിൽ ഇരുനൂറോളം സന്ദർശകരാണ് ഉണ്ടായിരുന്നത്. തുമ്പൂർമുഴി ഉദ്യാനത്തിൽ രാവിലെ എത്തിയ സഞ്ചാരികൾക്ക് ലളിതമായ സ്വീകരണമൊരുക്കി. നിലമ്പൂരിൽ നിന്നെത്തിയ നൂഹിനെയും കുടുംബത്തെയും പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റിജേഷ്, അഡ്വ. വിജു വാഴക്കാല, മനേജർ മനേഷ് എന്നിവർ സഞ്ചാരികൾക്ക് സ്വീകരണം നൽകാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.