അതിരപ്പിള്ളി: ലോക്ഡൗണിനെ തുടർന്ന് ഒരാഴ്ചയോളം അടച്ചിട്ട അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു. പ്രദേശം കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവായതോടെയാണ് പ്രവേശനം അനുവദിച്ചത്. പ്രവേശനം വിലക്കിയതറിയാതെ നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ആഴ്ച വന്ന് നിരാശരായി മടങ്ങിയത്.
കണ്ടെയ്ൻമെൻറ് സോണിലല്ലെങ്കിലും വാഴച്ചാൽ കോളനിയിലെ ചിലർക്ക് കോവിഡ് ബാധിച്ചതിനാൽ കുറച്ചുനാളായി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. രോഗികൾ സുഖം പ്രാപിച്ചതിനാൽ ഇവിടേക്കും പ്രവേശനം നൽകുകയായിരുന്നു. തുമ്പൂർമുഴി ഉദ്യാനവും മറ്റ് സ്വകാര്യ അമ്യൂസ്മെൻറ് പാർക്കുകളും നേരത്തെ തുറന്നിരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാരമേഖല ഇതോടെ പൂർണമായും സഞ്ചാരികൾക്ക് തുറന്നിട്ടിരിക്കുകയാണ്. കാലവർഷം ശക്തമായതോടെ കഴിഞ്ഞ കുറച്ചു ദിവസമായി വെള്ളച്ചാട്ടങ്ങൾ പൂർണ സൗന്ദര്യത്തികവിലാണ്.
മ്യൂസിയങ്ങൾ ഇന്ന് തുറക്കും
തൃശൂർ: മ്യൂസിയം പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനാനുമതി. മൃഗശാലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മൃഗങ്ങളിലേക്കുള്ള രോഗപ്പകർച്ച സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയിലാണ് അനുമതിയില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.