മണ്ണുത്തി: തർക്കം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘാംഗങ്ങളായ ആറുപേരെ ഒല്ലൂര്‍ എ.സി.പി സി.കെ. ദേവദാസിെൻറ നേതൃത്വത്തില്‍ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കൊഴുക്കുള്ളി സ്വദേശികളായ മലയന്‍ വീട്ടില്‍ രാജീവ് (21), പള്ളിയില്‍ വീട്ടില്‍ അക്ഷയ് (20), മൂര്‍ക്കിനിക്കര സ്വദേശികളായ പടിഞ്ഞാറെ വീട്ടില്‍ വിഷ്ണുജിത്ത് (18), പടിഞ്ഞാറെ വീട്ടില്‍ ബ്രഹ്മജിത്ത് (18), വലക്കാവ് സ്വദേശി മച്ചില്‍ വീട്ടില്‍ വിഷ്ണു (19), മണ്ണുത്തി സ്വദേശി മൂഴ്ക്കാട്ടില് വീട്ടില്‍ സൂനീത് ക്യഷ്ണന് (24) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 11നാണ് അടാട്ട് സ്വദേശിയായ ക്രിസ്റ്റിയെയും നടത്തറ സ്വദേശി രൂപേഷിനെയും കൊഴുക്കുള്ളി അയ്യൻകുന്നിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചത്. ക്രിസ്റ്റിയുടെ തലക്ക് പരിക്കുണ്ട്. രൂപേഷിെൻറ കാലൊടിഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പൂമലയിലെ ഒളിസങ്കേതത്തില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ പി. അജീത്ത്കുമാര്, പ്രദീപ്കുമാര്‍, ജൂനിയര്‍ എസ്.ഐ വി. വിവേക്, സിനിയര്‍ സി.പി.ഒമാരായ രഞ്ജിത്ത്, അനിഷ്, രാജേഷ്, സുനീത്, വിജീഷ്, ശ്യാംരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.