എറിയാട്: അഴീക്കോട്-മുനമ്പം പാലത്തിന്റെ ടെൻഡർ നടപടിയിലെ തടസ്സങ്ങൾ നീക്കുന്നത് സംബന്ധിച്ച് മൂന്ന് ആഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ച് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ചും ഇക്കാലയളവിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. 23ന് ഹൈകോടതി പുറപ്പെടുവിച്ച പുതിയ ഇടക്കാല ഉത്തരവിലാണ് നിർദേശം. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭ്യമാകാത്തത് പാലം സമരസമിതി നേരേത്ത ഹരജിയിൽ ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
നിലവിലെ ടെൻഡറിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ 29ന് അവസാനിച്ചെങ്കിലും പാലം സമരസമിതി നൽകിയ ഹരജിയെ തുടർന്ന് ടെൻഡർ നടപടികളിലെ തീർപ്പിന് മാർച്ച് 31 വരെ ഹൈകോടതി സമയം അനുവദിച്ചിരുന്നു. സമരസമിതിക്കായി കെ.എം. മുഹമ്മദുണ്ണിയും ഒ.എൻ. അനിരുദ്ധനും അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനയാണ് ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.