തൃശൂർ: അഞ്ചര വയസ്സുള്ള ദക്ഷക്ക് നൃത്തം പാഷനാണ്. അമ്മക്ക് നൈപുണ്യമുള്ള ഭരതനാട്യത്തിനോടാണ് കൂടുതൽ ഇഷ്ടം. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദക്ഷ, 28 സെക്കൻറിൽ കുഞ്ഞു വിരലുകളാൽ 57 മുദ്രകൾ വിടർത്തി വിസ്മയമായിരിക്കുകയാണ്.
യൂനിയൻ ബാങ്ക് മംഗലാപുരം ശാഖയിൽ ജോലി ചെയ്യുന്ന മുൻ നാവിക സൈനികൻ നെട്ടിശ്ശേരി സ്വദേശി ജയകൃഷ്ണെൻറയും നൃത്താധ്യാപിക ലിജിയുടെയും ഏക മകളാണ്. നർത്തകിയായ ലിജി കുട്ടികൾക്ക് നെട്ടിശ്ശേരിയിലെ വീട്ടിൽ നൃത്ത പരിശീലനം നൽകുന്നുണ്ട്. ഇതുകണ്ടാണ് ദക്ഷക്ക് നൃത്തത്തോട് പ്രിയം തോന്നിയത്.
അമ്മ മറ്റ് കുട്ടികളെ പഠിപ്പിക്കുന്നത് കണ്ട് മുദ്രകൾ കാണിക്കുന്ന ദക്ഷയുടെ വേഗം കണ്ട ചിലർ ഇതൊന്ന് പരീക്ഷിച്ചുകൂടേ എന്ന് ചോദിച്ചപ്പോൾ ആ വഴിക്ക് ചിന്തിച്ചു. അങ്ങനെയാണ് 57 മുദ്രകൾ 28 സെക്കൻഡിനകം കാണിച്ച് ദക്ഷ ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.