കേച്ചേരി: കേച്ചേരി സെൻററിൽ മുസ്ലിം പള്ളിക്ക് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ചൂണ്ടൽ പുതുശ്ശേരി സ്വദേശികളായ പേരാമംഗലത്ത് വീട്ടിൽ ഫ്രാൻസി (54), ഭാര്യ മിനി (49), തെക്കേക്കര വീട്ടിൽ മേഗി (63), കാജൽ (25) എന്നിവരെ കുന്നംകുളം ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാജലിെൻറ 45 ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 3.15നായിരുന്നു അപകടം.
തൃശൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലെ ഗേറ്റ് തകർത്ത് തലകീഴായി മറിയുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കാറിനുള്ളിൽനിന്ന് പരിക്കേൽക്കാതെ കുഞ്ഞിനെ നാട്ടുകാർ പുറത്തെടുത്തു. അപകടത്തിൽ കാറ് പൂർണമായി തകർന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.