കൊടകര: ഉളുമ്പത്തുകുന്നില്‍ കടമുറിയുടെ വരാന്തയില്‍ രക്തം തളംകെട്ടി കിടന്നത് പരിഭ്രാന്തി പരത്തി. മനുഷ്യരക്തമാണെന്ന പ്രചാരണമാണ് നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊടകര പൊലീസ് സ്ഥലത്തെത്തി.
ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ ഇത് മനുഷ്യ രക്തമാേണായെന്ന് തിരിച്ചറിയാനാകൂയെന്ന് കൊടകര പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയൻറിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.രണ്ട് ദിവസത്തിന് ശേഷം മാത്രമേ പരിശോധന ഫലം ലഭിക്കൂവെന്ന് കൊടകര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.