അഴീക്കോട്: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസും വള്ളത്തിലെ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.
മുനമ്പത്ത് നിന്ന് മീൻ പിടിക്കാൻ പോയ 'അച്ചായൻ' ബോട്ടാണ് മുനക്കൽ അഴിമുഖത്തിന് സമീപം കല്ലിൽ തട്ടി അടിപ്പലക തകർന്ന് മുങ്ങിയത്. വെള്ളിയാഴ്ച പുലർച്ച 5.50നാണ് സംഭവം. മുനമ്പം സ്വദേശി രാജെൻറ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മുനമ്പം സ്വദേശികളായ പനക്കൽ അപ്പച്ചൻ (67), പയ്യാനിടത്ത് സെബാസ്റ്റ്യൻ (58), പോളക്കുളത്ത് മണി (50) എന്നിവരെ തീരദേശ പൊലീസും മറ്റു മൂന്ന് പേരെ വള്ളക്കാരും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. അഴീക്കോട് തീരദേശ പൊലിസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ പ്രശാന്ത് കുമാർ, സി.പി.ഒ രാജേഷ്, സ്രാങ്ക് ഹാരിസ്, കോസ്റ്റൽ വാർഡൻ സനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.