അരിപ്പാലം: കൽപറമ്പിലെ പരേതനായ റിട്ട. അധ്യാപകന് ജേക്കബിന്റെയും ഭാര്യ റോസി ടീച്ചറുടെയും പുസ്തകങ്ങളുടെ ശേഖരം ഗവ. യു.പി വടക്കുംകരക്ക് കൈമാറി. സ്കൂളില്‍ നടന്ന ചടങ്ങിൽ നടന്ന അദ്ദേഹത്തിന്റെ മകൻ ജോഷി തെരുവപ്പുഴ പുസ്തകങ്ങൾ വിദ്യാലയത്തിന് വേണ്ടി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയെ ഏൽപ്പിച്ചു. കഥകളും കവിതകളും ലേഖനങ്ങളുമെല്ലാമടങ്ങുന്ന 500ലധികം വരുന്ന പുസ്തകങ്ങളുടെ ശേഖരമാണ് കൈമാറിയത്.
ദീര്‍ഘകാലം മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറിയും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു ജേക്കബ് മാസ്റ്റര്‍. വിദ്യാലയത്തിലെ ലൈബ്രറിയിൽ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ 19ന് വായന ദിനാഘോഷത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറികളിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുമെന്ന് വിദ്യാലയധികൃതർ അറിയിച്ചു. വാർഡ് അംഗം ജൂലി ജോയ് അധ്യക്ഷത വഹിച്ചു.
ജോഷി തെരുവപ്പുഴ, സ്കൂൾ ലീഡർ അഭിനവ് കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ ജസ്റ്റീന ജോസ് നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം ജേക്കബിന്റെ വീട്ടിലെത്തി വിദ്യാലയത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, റോസി ടീച്ചർക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.