ആമ്പല്ലൂര്‍: പറപ്പൂക്കര മുത്രത്തിക്കരയില്‍ വഴിതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുത്രത്തിക്കര വടാശേരി വീട്ടില്‍ രാജപ്പന് (50), സഹോദരി ചന്ദ്രിക (57) എന്നിവരാണ് അറസ്റ്റിലായത്. മുത്രത്തിക്കര വല്ലത്ത് സുബ്രഹ്മണ്യെൻറ ഭാര്യയും സി.പി.എം പഞ്ചായത്ത് മുന്‍ അംഗവുമായ ജയന്തിക്കാണ് (51) വെട്ടേറ്റത്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
ജയന്തിയുടെ വീട്ടിലേക്കുള്ള ഇടവഴിയില്‍ വീണ മണ്ണ് മാറ്റുന്നതിനിടെ അയല്‍വാസി രാജപ്പന് വെട്ടുകത്തിയുമായി ഇവരെ വെട്ടി പരിക്കേൽപിക്കുകയായിരുന്നെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രാജപ്പന് ഓടി രക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച പുതുക്കാട് വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജപ്പന് രക്ഷപ്പെടാന്‍ സഹായമൊരുക്കിയത് സഹോദരി ചന്ദ്രികയാണ്. ഇതേതുടര്‍ന്നാണ് കേസില്‍ ചന്ദ്രികയും പ്രതി ചേര്‍ക്കപ്പെട്ടത്.
ജയന്തിയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് രാജപ്പനുമായി വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. കിടപ്പുരോഗിയായ ജയന്തിയുടെ ഭര്‍ത്താവിനെ ഡയാലിസിസിന് കൊണ്ടുപോകുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിനായാണ് വഴിയില്‍ വീണ മണ്ണ് നീക്കാന്‍ ശ്രമിച്ചത്. രാജപ്പനെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.