പഴയന്നൂർ: പന്തെടുക്കുന്നതിനിടെ വെള്ളക്കുഴിയിൽപെട്ട വിദ്യാർഥിക്ക് രക്ഷകനായി ബസ് ഡ്രൈവർ. ചീരക്കുഴി കുറുപ്പംതൊടി അഷറഫിന്റെ മകൻ അൻസിലാണ് (16) വെള്ളിയാഴ്ച വൈകീട്ട് ആറോടെ വീടിനടുത്ത് കൂട്ടുകാരൊത്ത് പന്ത് കളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്. കളിസ്ഥലത്തിനടുത്തുള്ള വെള്ളക്കുഴിയിൽ വീണ പന്തെടുക്കാൻ വടികൊണ്ട് ശ്രമിക്കുന്നതിനിടെ കുഴിയിൽവീണ് വള്ളിപ്പടർപ്പിൽ കുരുങ്ങി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. പരിഭ്രാന്തരായ കൂട്ടുകാരുടെ നിലവിളികേട്ട് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അയൽക്കാരനായ ബസ് ഡ്രൈവർ ചെങ്ങമനാട്ട് ഏലിയാസ് (39) ഓടിയെത്തി അൻസിലിനെ കരക്ക് കയറ്റുകയായിരുന്നു. പിന്നീട് വടക്കേത്തറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രാഥമികശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്ക് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.