വിയ്യൂർ ജയിലിൽനിന്ന്​ കഞ്ചാവ് പിടികൂടി

തൃശൂർ: വിയ്യൂർ ജയിൽ പരിസരത്തുനിന്ന്​​ വീണ്ടും കഞ്ചാവ് പിടികൂടി. തോട്ടത്തിൽ ജോലിക്കിറങ്ങിയ മോഷണക്കേസ്​ പ്രതി കണ്ണൂർ സ്വദേശി ഫൈസലിൽനിന്നാണ്​ കഞ്ചാവ്​​ കണ്ടെത്തിയത്. ജയിൽ അധികൃതരുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ടുപേർ അറസ്​റ്റിൽ. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരാണ് അറസ്​റ്റിലായത്. സൈക്കിളിൽ കാറ്റ് നിറക്കാനെന്ന വ്യാജേന ജയിലിലെ പെട്രോൾ പമ്പിലെത്തിയ ഇരുവരും ടോയ്​ലറ്റിൽ കയറി കഞ്ചാവ് ഒളിപ്പിക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻ ജോമോൻ ഇവർ പുറത്തിറങ്ങിയ ഉടൻ ടോയ്​ലറ്റിൽ കയറി പരിശോധിക്കുകയായിരുന്നു. മൂന്ന് പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി വിയ്യൂർ പൊലീസിന് കൈമാറി.


Tags:    
News Summary - Cannabis seized from Viyyur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.