തൃശൂര്‍: ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന ‘പ്രണാമം -2025’ പരിപാടിയുടെ ഭാഗമായി വിവിധ ജില്ല മാധ്യമ പുസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ത്യശൂര്‍ ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്ത ചിത്രത്തിനും സ്ത്രീ-പുരുഷ വാര്‍ത്ത അവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്ത്തക്കുമാണ് പുരസ്കാരം നല്‍കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപ വീതമുള്ള പൗലോസ് താക്കോല്ക്കാരന് സ്മാരക ദൃശ്യമാധ്യമ പുരസ്കാരം, മികച്ച വാര്‍ത്ത ചിത്രത്തിനുള്ള എ.പി. തോമസ് സ്മാരക പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
സ്ത്രീ-പുരുഷ അവതാരകര്‍ക്ക് പ്രത്യേകം മത്സരമായിരിക്കും ഉണ്ടാവുക. ദൃശ്യമാധ്യമ പുരസ്കാരത്തിനും വാര്‍ത്ത അവതാരക പുരസ്കാരത്തിനുമുള്ളവര് വാര്‍ത്തകള്‍ സിഡിയിലാക്കി അയക്കണം. വാര്‍ത്ത അവതാരകര്‍ വാര്‍ത്ത ബുള്ളറ്റിന് പൂര്‍ണമായാണ് അയക്കേണ്ടത്.
ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ട് എന്‍ട്രി വാട്സ്ആപ് വഴി അയക്കാമെന്ന് ഭാരവാഹികളായ ദരിത പ്രതാപ്, രമേശ്കുമാര്‍ കുഴിക്കാട്ടില്‍, അക്ഷര ഉണ്ണികൃഷ്ണന്, വിത്സന് മേച്ചേരി, റോസ്മോള് ഡോണി, കെ.ബി. ബിനേഷ് എന്നിവര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും എന്‍ട്രികള്‍ ഡിസംബര്‍ 18ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
വിലാസം: അക്ഷര ഉണ്ണികൃഷ്ണന്, സെക്രട്ടറി, ചാലക്കുടി പ്രസ് ഫോറം, രണ്ടാം നില, മുനിസിപ്പല്‍ ജൂബിലി ബില്‍ഡിങ്, ചാലക്കുടി. പിന്: 680307.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.