ചാലക്കുടി: 5000 വർഷത്തിനുമേൽ പഴക്കമുള്ളതും മഹാശിലായുഗ കാലഘട്ടത്തിൽ നിർമിതമായതെന്നും കരുതപ്പെടുന്ന പഴുതറ ചാലക്കുടിയിൽ കണ്ടെത്തി. ചാലക്കുടി കുറ്റിച്ചിറ വില്ലേജിൽ കുണ്ടുകുഴിപ്പാടം അന്നപൂർണേശ്വരിദേവി ക്ഷേത്രത്തിൽനിന്ന് 500 മീറ്റർ മാറി സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പഴുതറയുടെ അവശിഷ്ടം കണ്ടെത്തിയത്. കല്ലുകളിൽ കുത്തി വരച്ചിട്ടുള്ളതിന്റെ ചില അടയാളങ്ങളും കാണുന്നുണ്ട്.
ചരിത്രപൈതൃക ഗവേഷകനും എഴുത്തുകാരനുമായ പി.ജി. അനീഷാണ് പഴുതറ കണ്ടെത്തി തിരിച്ചറിഞ്ഞത്. ഒരു പരന്ന കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപ്പാളികൾ കൊണ്ട് താങ്ങി നിർത്തിയ നിലയിലുള്ളതാണ് പഴുതറയുടെ രൂപം. ചാലക്കുടിയുടെ പല ഭാഗത്തും ഇതുപോലെയുള്ള പ്രാചീന കല്ലറകളുടെ അവശേഷിപ്പ് ഉള്ളതായി പറയപ്പെടുന്നുണ്ട്. കുണ്ടുകുഴിപ്പാടത്ത് കണ്ടെത്തിയ പഴുതറ മഹാശിലായുഗ കാലഘട്ടത്തിലേതാണെന്നും വളരെ അപൂർവമായിട്ടുള്ളതാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കുന്ദംകുളം ഏരിയ ഓഫിസർ സജീഷ് അവിൽതൊടിയിൽ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.