തൃശൂർ: രാജ്യം ചന്ദ്രയാൻ ദൗത്യ വിജയത്തിന്റെ ആഹ്ലാദത്തിൽ നിൽക്കെ വിയ്യൂർ ജയിലിലും ചന്ദ്രയാൻ. വിയ്യൂർ ജില്ല ജയിലിലെ ഓണാഘോഷം ഓണനിറവ് -2023ലാണ് പൂക്കളത്തിൽ ചന്ദ്രയാൻ വിരിഞ്ഞത്. ജീസസ് ഫ്രറ്റേണിറ്റി സംഭാവന ചെയ്ത പൂക്കൾ ഉപയോഗിച്ച് അഞ്ച് ബ്ലോക്കുകളിലെ തടവുകാർ അഞ്ച് ടീമായി പൂക്കളം തീർത്തു. ചന്ദ്രയാൻ വിജയം ഉൾപ്പെടെയുള്ള തീമുകൾ ഉണ്ടായിരുന്നു. വിജയികളായ ടീമിന് പഴക്കുല സമ്മാനിച്ചു.
കവിത രചന, ചിത്രമെഴുത്ത്, ബാസ്കറ്റ് ബാൾ ത്രോ തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ പ്രകൃതി സംരക്ഷണ സംഘം സ്പോൺസർ ചെയ്ത പുസ്തകങ്ങളായിരുന്നു. റിട്ട. മേജർ കെ.പി. ജോസഫ് ഓണ സന്ദേശം നൽകി. പ്രകൃതി സംരക്ഷണ സംഘം സെക്രട്ടറി ഷാജി തോമസ്, ജലീൽ ലയണസ് ക്ലബ് പ്രഭാകുമാർ, ജയിൽ സൂപ്രണ്ട് കെ. അനിൽ കുമാർ, അസി. സൂപ്രണ്ടുമാരായ രജീഷ്, ശശികുമാർ, വെൽഫെയർ ഓഫിസർ സാജി സൈമൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.