ചെറുതുരുത്തി: ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് പരേതനായ ഉസ്മാന്റെ ഭാര്യ കദീജക്കും കുടുംബത്തിനും വീടൊരുങ്ങുന്നു. മുള്ളൂർക്കരയിൽ പ്രവർത്തിക്കുന്ന പ്രവാസിസ്നേഹ കൂട്ടായ്മയാണ് വീട് നിർമിച്ച് നൽകുന്നത്. ചെറുതുരുത്തി പുതുശ്ശേരി ങ്കുമുള്ളംപറമ്പിൽ പരേതനായ ഉസ്മാന്റെ ഭാര്യ കദീജയും രണ്ട് മക്കളും പിതാവ് മുഹമ്മദ് മുസ്ലിയാരും മാതാവ് ഫാത്തിമയും കൂടിയുള്ളതാണ് കുടുംബം. 15 വർഷങ്ങൾക്കു മുമ്പ് കല്ലുപണിക്കിടെ ഭർത്താവ് ഉസ്മാൻ തളർന്നുവീണ് മരിച്ചേതോടെയാണ് ഈ കുടുംബം ബുദ്ധിമുട്ടിലായത്. പിതാവ് മുസ്ലിയാർ കോവിഡ് വന്നതിനെ തുടർന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ഒന്നര സെന്റ് സ്ഥലത്ത് സ്വന്തമായി ഇവർക്ക് ചെറിയൊരു വീട് മാത്രമേ ഉള്ളൂ. നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിച്ചുപോരുന്നത്. ഭർത്താവ് മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാതെ മാനസിക പ്രശ്നവുമായി മുന്നോട്ടുപോവുകയാണ് കദീജ.
ഈ അവസ്ഥ അറിഞ്ഞതോടെയാണ് പ്രവാസിസ്നേഹ കൂട്ടായ്മ വീട് നിർമിച്ച് നൽകുന്നത്. നിലവിൽ തറപ്പണി കഴിഞ്ഞെന്നും ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിക്കുമെന്നും ഭാരവാഹികളായ എ.എം. അഹമ്മദ്, ഖാലിദ് മൊയ്തീൻ ആറ്റുർ, പി.എ. അബ്ദുൽസലാം വാഴക്കോട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.