മ​ക​ളു​ടെ മ​ര​ണ​ത്തി​ന്​ പി​ന്നാ​ലെ മ​ക​നും അ​സു​ഖം; ത​മി​ഴ്​ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ഒ​രു​മി​ച്ച് നാ​ട്

ചെ​റു​തു​രു​ത്തി: ര​ണ്ടാ​ഴ്ച മു​മ്പ് വ​ര​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി വി​നീ​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന് സ​ഹാ​യം തേ​ടു​ന്നു.

സ​ഹോ​ദ​രി​യു​​ടെ മ​ര​ണ വി​വ​രം കേ​ട്ട ആ​ഘാ​ത​ത്തി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 15കാ​ര​ൻ വി​നീ​തി​ന്​ ന​ട​ത്തി​യ തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​താ​യി ക​ണ്ടെ​ത്തി. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ശ്ശേ​രി ഉ​ണി​ക്കു​ന്ന്​ കോ​ള​നി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ത​മി​ഴ് ദ​മ്പ​തി​ക​ളാ​യ മു​ര​ളി​യു​ടെ​യും ആ​രാ​യി​യു​ടെ മ​ക​നാ​ണ്​ വി​നീ​ത്. മ​ക​ളു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ൽ ക​ഴി​യു​മ്പോ​ഴാ​ണ്​ മ​ക​ന്‍റെ അ​സു​ഖ വി​വ​രം അ​റി​ഞ്ഞ​ത്. വി​നീ​തി​നെ മ​ധു​ര മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സ​ക്ക്​ വേ​ണ്ട മൂ​ന്ന്​ ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ. ഇ​ബ്രാ​ഹിം ചെ​യ​ർ​മാ​നും എം.​പി. മ​ധു ക​ൺ​വീ​ന​റും സി.​പി. രാ​ജ​ൻ ട്ര​ഷ​റ​റു​മാ​യാ​ണ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​ക്ക​കം ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​ബ്​ നാ​ഷ​ണ​ൽ ബാ​ങ്ക്​ ദേ​ശ​മം​ഗ​ലം ശാ​ഖ​യി​ൽ എം.​എ​സ്. ആ​രാ​യി​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ന്‍റെ ന​മ്പ​ർ: 4267000100103334. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: PUNB0426700

Tags:    
News Summary - After the death of the daughter, the son is also sick; people to help Tamil families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT