ചെറുതുരുത്തി: നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷുകാർ പണിത പാലങ്ങളിൽ, ഷൊർണൂരിൽനിന്ന് തൃശൂർ ഭാഗത്തേക്കു പോകുന്ന റെയിൽവേ പാലം പുനർനിർമിക്കുന്നു. തൂണുകൾക്കു കുഴപ്പമില്ലാത്തതിനാൽ അത് നിലനിർത്തും. ഭാരതപ്പുഴയിലെ റെയിൽവേ മേൽപാലം പുനർനിർമാണം ശനിയാഴ്ച പുലർച്ച നാലിന് ആരംഭിക്കും.
ഇതിന്റെ ഭാഗമായി പുഴയിലൂടെ താൽക്കാലിക റോഡ് നിർമിച്ചിരുന്നു. റെയിൽവേ മേൽപാലത്തിന്റെ ഉരുക്കു ഗർഡറുകൾ പഴയത് മാറ്റി. പുതിയത് വലിയ ക്രെയിൻ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ്. ഒരു ദിവസം രണ്ടോ മൂന്നോ ഗർഡറുകളാണ് മാറ്റുന്നത്. ദിവസം രണ്ടു മണിക്കൂറോളം ട്രെയിൻ വൈകും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. യുദ്ധകാലാടിസ്ഥാനത്തിലാണ് പണികൾ ചെയ്യുന്നത്. കാരണം ആളിയാർ ഡാം തുറന്നതിനാൽ പുഴയിൽ ഏതു നിമിഷവും വെള്ളം ഉയരാൻ സാധ്യതയുണ്ട്.
ഉരുക്കു ഗർഡറുകൾ ഉയർത്തി ഘടിപ്പിക്കുന്നതിനായി വലിയ ക്രെയിൻ സംവിധാനങ്ങൾ കൊണ്ടുവന്നതിനെ തുടർന്നാണ് പുഴക്ക് കുറുകെ താൽക്കാലിക റോഡ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.