ഗുരുവായൂർ: ചൂൽപ്പുറത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിക്കുന്നതും ദിവസങ്ങളോളം പരിസരം പുകയിൽ മുങ്ങുന്നതുമെല്ലാം ഗുരുവായൂരിന്റെ ഓർമയിലുണ്ട്. തൊട്ടടുത്ത ചാവക്കാട് -വടക്കാഞ്ചേരി സംസ്ഥാന പാതയിലൂടെ നട്ടുച്ചക്ക് പോലും വഹനങ്ങൾ ലൈറ്റിട്ട് പോകേണ്ട രീതിയിലാണ് പുക പരന്നിരുന്നത്. സമര പരമ്പരകളുടെ കേന്ദ്രമായിരുന്നു അന്ന് ചൂൽപ്പുറം. ഇന്ന് ബ്രഹ്മപുരത്ത് ഉയരുന്നതിന് സമാനമായ ആരോപണങ്ങൾ അന്ന് ഗുരുവായൂരിലും ഉയർന്നിരുന്നു.
നഗരസഭ ശുചീകരണ വിഭാഗക്കാർതന്നെയാണ് തീയിടുന്നതെന്നായിരുന്നു ആരോപണം. അന്നൊക്കെ നഗരസഭ അത് നിഷേധിച്ചെങ്കിലും ഒരു മാസം മുമ്പ് കുട്ടികളുടെ പാർക്ക് ഉദ്ഘാടന വേദിയിൽ തൊഴിലാളികൾതന്നെയാണ് തീയിട്ടിരുന്നതെന്ന് എൻ.കെ. അക്ബർ എം.എൽ.എ തുറന്നു പറഞ്ഞിരുന്നു.
മാലിന്യം നിക്ഷേപിക്കാൻ ഇടമില്ലാതെ വരുമ്പോഴായിരുന്നു തീയിടൽ. മഴക്കാലത്ത് ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് പുറത്തു വരുന്ന കറുത്ത വെള്ളവും ജനജീവിതം ദുരിതമയമാക്കിയിരുന്നു. എന്നാൽ, സ്വപ്നം കാണുന്നതിനുമപ്പുറത്തുള്ള മാറ്റങ്ങളാണ് ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെ ഇവിടെ സംഭവിച്ചത്. നേരത്തേ മൂക്കുപൊത്തി പോയിരുന്ന ഇടത്തേക്ക് സായാഹ്നങ്ങളിൽ കളിച്ച് തിമിർക്കാനെത്താൻ കുട്ടികൾ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.