കോവിഡ് ബാധിച്ച് മരിച്ച ബെന്നി ചാക്കോയുടെ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോകുന്നു

ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം ചാലക്കുടി നഗരസഭ ശ്​മശാനത്തിൽ സംസ്കരിച്ചു

ചാലക്കുടി: ആദ്യമായി ക്രൈസ്തവ മത വിശ്വാസിയുടെ മൃതദേഹം ചാലക്കുടി നഗരസഭ ശ്​മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മൂലം മരിച്ച പഴേടത്തുപറമ്പിൽ ബെന്നി ചാക്കോയുടെ (49) സംസ്കാരമാണ് നടന്നത്. ചാലക്കുടി നഗരസഭയിലെ നാലാമത്തെ കോവിഡ് മരണമാണിത്.

കോവിഡ് ബാധിച്ച് ആദ്യം മരിച്ച വി.ആർ പുരം സ്വദേശിയെ തച്ചുടപറമ്പ് സെൻറ്​ സെബാസ്​റ്റ്യൻ ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തത്​ പ്രദേശവാസികളുടെ എതിർപ്പുമൂലം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. എന്നാൽ, വീട്ടുകാരുടെ തീരുമാനമനുസരിച്ചാണ് ബെന്നിയുടെ മൃതദേഹം നഗരസഭ ശ്​മശാനത്തിൽ സംസ്കരിച്ചത്. തുടർന്ന് ഭൗതികാവശിഷ്​ടം പോട്ട ചെറുപുഷ്പം പള്ളിയിൽ മതാചാരപ്രകാരം സംസ്കരിക്കും.

വർഷങ്ങളായി കിഡ്നി രോഗബാധിതനായിരുന്ന പോട്ട മൂന്നാം വാർഡിലെ പഴേടത്തുപറമ്പിൽ ബെന്നി ചാക്കോ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ലിൻറ. മക്കൾ: സാറ, മരിയ, തേരേസ, സാംസൺ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.