വടക്കാഞ്ചേരി: ഗവ. ബോയ്സ് ഹൈസ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ വാക്കേറ്റവും കൈയാങ്കളിയും. പ്രധാനാധ്യാപിക ടി.പി. ബിന്ദു കുഴഞ്ഞുവീണു. ഇവരെ ഓട്ടുപാറ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കോളർഷിപ് മാർക്ക് ലിസ്റ്റിൽ ഒരു വിദ്യാർഥിയുടെ മാർക്ക് തെറ്റി ഇട്ടതിനെ തുടർന്ന് ഒരു അധ്യാപകനുമായി കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തിൽ പ്രധാനാധ്യാപിക മാപ്പുപറയണമെന്ന് സ്റ്റാഫ് യോഗത്തിൽ ചില അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ തന്നെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ബിന്ദു പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അധ്യാപകർ ഒരു മുറിയിൽ യോഗം നടത്തിയതിനെ ചോദ്യം ചെയ്തതും സംഭവത്തിന് കാരണമായിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു. തളർന്നുവീണ തനിക്ക് വൈദ്യസഹായം നൽകാൻ പോലും സഹഅധ്യാപകർ തയാറായില്ലെന്നും ഒരു മണിക്കൂർ കഴിഞ്ഞ് വീട്ടിൽനിന്നും മക്കളെത്തിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബിന്ദു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.