തൃശൂർ: കോർപറേഷനിലെ ശുചീകരണ തൊഴിലാളികളിൽ സി.പി.എം ബന്ധമുള്ളവരെ മാത്രം സ്ഥിരപ്പെടുത്താൻ നീക്കമെന്ന് കോൺഗ്രസ് ആരോപണം.
നേരത്തെ സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോർപറേഷന്‍ തീരുമാനിച്ചിരുന്നത് ഹൈകോടതി ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും സി.പി.എം പ്രവര്‍ത്തകരോ പോഷകസംഘടനയില്‍ ഉള്ളവരോ ആണെന്നാണ് ആരോപണം.
50 വയസ്സില്‍ താഴെയുള്ള 310 പേരുടെ പട്ടിക കോർപറേഷന്‍ തന്നെ തയാറാക്കിയിരുന്നു. ഇതില്‍നിന്ന് നിയമനം നടത്താതെയാണ് അനധികൃത നിയമനത്തിന് ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രവൃത്തിപരിചയമുള്ള 310 പേരുടെ ലിസ്റ്റില്‍നിന്ന് നിയമനം പൂര്‍ത്തിയായ ശേഷം മാത്രമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് നിയമനം നടത്താന്‍ പാടുള്ളൂ എന്നാണ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.