തൃശൂര്‍: വസ്ത്ര വിലക്കുകള്‍ ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 'ഇന്ത്യ നമ്മുടേതാണ്' പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുടെ വസ്ത്രം അണിയുമ്പോഴാണ് ഇന്ത്യ സൗന്ദര്യവതിയാകുന്നത്. വിശ്വാസത്തിന്‍റെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നീക്കം സംഘ്പരിവാര്‍ കാലത്ത് വലിയ തോതില്‍ ആശങ്കയുണ്ടാക്കുന്നു. സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും ആര്‍ദ്രതയുടെയും മറുവാക്കായി ഇന്ത്യയെ നാം മുറുകെപ്പിടിക്കണം. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. ഭാഷയെയും ഭക്ഷണത്തെയും വസ്ത്രത്തെയും ചുരുക്കിക്കാണുന്നത് ഇന്ത്യയുടെ സംസ്കാരമല്ല. മതങ്ങളുടെ ഇന്ത്യ ഈ വെല്ലുവിളികളെ അതിജയിക്കുക തന്നെ ചെയ്യുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് എ.എം. സനൗഫല്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ നിരീക്ഷകന്‍ കെ. വേണു, സണ്ണി എം. കപിക്കാട്, ടി.എ. അഹമ്മദ് കബീര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിഖലി, ജില്ല പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.പി. കമറുദ്ദീന്‍, ജില്ല ട്രഷറര്‍ എം.പി. കുഞ്ഞികോയ തങ്ങള്‍, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജലീല്‍ വലിയകത്ത്, യൂത്ത് ലീഗ് ജില്ല ട്രഷറർ കെ.കെ. സക്കരിയ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് റംഷാദ് പള്ളം, ജില്ല പ്രസിഡന്‍റ് അല്‍ റെസിന്‍, ജനറല്‍ സെക്രട്ടറി ആരിഫ് പാലയൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.