representative image
തൃശൂർ: കോവിഡ് മരണക്കണക്ക് പോർട്ടൽ നിലവിൽ വന്നിട്ടും ജില്ലയിെല മരണത്തിലെ പൊരുത്തക്കേട് തീരുന്നില്ല. കോവിഡ് ബാധിച്ച് അനാഥ മരണം വരിച്ചവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ആയിരത്തോളം പേരാണ് കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടാതൈ പോയവർ. എന്നാൽ, പുതിയ കണക്ക് പരിശോധിച്ചാൽ വലിയ മാറ്റം ഇക്കാര്യത്തിൽ കാണാനില്ല.
ആഗസ്റ്റ് രണ്ട് വരെ 1814 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചതെന്നാണ് ഒൗദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം തുടങ്ങിയ പോർട്ടലിൽ ജൂലൈ 22 വരെ 1622 പേർ മരിച്ചുവെന്നാണ് കാണിക്കുന്നത്. പത്ത് ദിവസങ്ങൾക്കിപ്പുറം 1814 ആകുേമ്പാൾ 192 പേരുടെ വ്യത്യാസമാണ് കണക്കാക്കെപ്പടുന്നത്. ഈ കാലയളവിൽ ജില്ല മരണക്കണക്കിൽ രണ്ടാം സ്ഥാനത്താണുള്ളത്. എന്നാൽ, നേരത്തെ ഇക്കാര്യം വിവാദമായപ്പോൾ ആയിരത്തോളം പേരാണ് പട്ടികയിൽ ഉൾപ്പെടാത്തവരെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ പുതിയ പോർട്ടലിലും അവരെ ഉൾപ്പെടുത്തിയതായി കാണുന്നില്ല. ഇക്കൂട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ കണക്ക് ഇനിയും വലുതാകുമായിരുന്നു.
കഴിഞ്ഞ 18 മാസത്തിനകം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് 2021 മേയിലാണ്. സർക്കാർ കണക്ക് അനുസരിച്ച് 454 പേരാണ് മരിച്ചത്. അതേസമയം ആ മാസം ആയിരത്തിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇത് ജില്ല മെഡിക്കൽ വകുപ്പ് റിപ്പോർട്ട് ചെയ്തെങ്കിലും മറ്റു പല കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അവരെ പട്ടികയിൽ ഉൾെപ്പടുത്താെത പോവുകയായിരുന്നു. ഇവരുടെയെല്ലാം സംസ്കാര ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്ന സാഹചര്യത്തിൽ താലൂക്ക് തലത്തിൽ ജില്ല അധികൃതർ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഇതിെൻറ ഭാഗമായി കിട്ടിയ കണക്ക് ഇപ്പോഴും വന്നിട്ടില്ല. അതിനാൽ പോർട്ടലിലെ കണക്കും വിശ്വാസയോഗ്യമല്ലെന്നാണ് നിഗമനം. ഐ.സി.എം.ആർ.എ നിർദേശം അനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന വാദഗതിയിൽ അധികൃതർ ഉറച്ചു നിൽക്കുന്നുവെന്നാണ് പുതിയ കണക്കും വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.