ആമ്പല്ലൂര്‍: തൃക്കൂര് വെള്ളാനിക്കോട് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതി പ്രസവിച്ച കുഞ്ഞും ചികിത്സയിലിരുന്ന ഭര്‍തൃമാതാവും മരിച്ചു. പാട്ടാക്കുളം പരേതനായ തങ്കച്ചെൻറ ഭാര്യ മീനാക്ഷി (57), മകന് രഞ്ജുവിെൻറ ഭാര്യ അനുശ്രീ പ്രസവിച്ച ഒരുദിവസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
ഏഴുമാസം ഗര്‍ഭിണിയായിരുന്ന അനുശ്രീ ഒരാഴ്ചയായി കോവിഡ് ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പരിശോധനയില്‍ നെഗറ്റിവായെങ്കിലും വൈകീട്ട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ച കുഞ്ഞ് മരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അനുശ്രീ അപകടനില തരണം ചെയ്തിട്ടില്ല.
മീനാക്ഷി നാല് ദിവസമായി കോവിഡ് ബാധിതയായി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.