തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെഹ്റു പാര്‍ക്ക് ഉടൻ തുറക്കേണ്ടതില്ലെന്ന് കോർപറേഷൻ. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് എക്സിബിഷന് ഉള്‍പ്പെടെ നടത്തുന്ന സാഹചര്യത്തില്‍ പാര്‍ക്ക് തുറക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് മേയർ വിളിച്ചുചേർത്ത സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരുടെയും കൗണ്‍സിലര്‍മാരുടെയും യോഗത്തിലാണ് സാഹചര്യം ചർച്ച ചെയ്തത്. കോവിഡ് രണ്ടാംഘട്ടത്തിെൻറ വ്യാപനം കണക്കിലെടുത്ത് പാര്‍ക്ക് തുറക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. സര്‍ക്കാറിെൻറ ഉത്തരവ് വരുന്ന മുറക്ക് മറ്റു നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
2018 -19 വര്‍ഷത്തിലെ പ്രളയം കണക്കിലെടുത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം അടിയന്തരമായി നടത്താനായി കൗണ്‍സിലര്‍മാര്‍ ഡിവിഷനുകളിലെ വലിയ കാനകളുടെയും തോടുകളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാര്‍ക്ക് നല്കാൻ കൗണ്‍സിലര്‍മാര്‍ക്ക് നിർദേശം നല്കി.
ഓരോ ഡിവിഷനും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 രൂപ വീതം നല്‍കാനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനും യോഗം തീരുമാനിച്ചു.
സമ്പൂര്‍ണ കോവിഡ് മുക്ത കോര്‍പറേഷനാക്കാന്‍ എല്ലാവരും തയാറാകണമെന്ന് മേയര്‍ നിർദേശിച്ചു. കോര്പറേഷന് പരിധിയില്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും കോവിഡ് പ്രതിരോധ വാക്സിന് എടുപ്പിക്കാനായി ആരോഗ്യ വകുപ്പും കോര്‍പറേഷനും സംയുക്തമായി സമ്പൂര്‍ണ കോവിഡ് മുക്ത കോര്പറേഷന് പദ്ധതി രൂപവത്കരിച്ചു.
ഇതിെൻറ ഭാഗമായി ജവഹര്‍ ബാലഭവന്, ടൗണ്‍ഹാള്‍ എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന വാക്സിനേഷന് ക്യാമ്പ് സജീവമാക്കും. കൗണ്‍സിലര്‍മാര്‍ ഡിവിഷനുകളിലെ 45 വയസ്സിനു മുകളിലുള്ളവരെ കൊണ്ടുവന്ന് വാക്സിന് എടുപ്പിക്കുന്നതിന് മുന്‍കൈ എടുക്കാനും ഗ്രൂപ്പായി സ്ഥാപനങ്ങളില്‍ നിന്നോ െറസിഡന്ഷ്യല് അസോസിയേഷന് വഴിയോ വരുന്നവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിനായി ഓരോ ക്യാമ്പിലും നിരവധി കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ബുക്ക് ചെയ്യേണ്ട നമ്പര്‍: 9037349199.
2020 -21 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേഷെൻറ അഞ്ച് മേഖലകളിൽ നിന്നുമായി ഏറ്റവും കൂടുതല്‍ നികുതി പിരിച്ചെടുത്ത അയ്യന്തോള്‍ മേഖലയിലെ ജീവനക്കാരെ മേയര്‍ ആദരിച്ചു. നികുതി വരുമാനം കാര്യക്ഷമമാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാനും ദിനംപ്രതിയുള്ള പ്രവര്‍ത്തനം വിലയിരുത്തി ബന്ധപ്പെട്ട മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.