തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്ക ഭാഗമായുള്ള സി.പി.എമ്മിെൻറ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. സംസ്ഥാന നേതാക്കളടക്കമുള്ള പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി അഭിപ്രായം തേടുകയും സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളോട് നേരിട്ട് പങ്കുവെക്കുകയുമാണ്. അതേസമയം, തങ്ങളുടെ പരിഭവവും പരാതികളുമായിട്ടാണ് വീട്ടുകാർ ഇവരെ സ്വീകരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിൻെറയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട് വിശദീകരിക്കുന്ന നേതാക്കള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന എ. വിജയരാഘവൻ തൃശൂരിൽ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു.
പാർട്ടി ഓഫിസിന്റെയും ഭരണനിർവഹണ സംവിധാനത്തിന്റെയും നാലു ചുവരുകൾക്കുള്ളിലിരുന്ന് ഇത് മനസ്സിലാക്കാനാവില്ല. കൂടുതൽ ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കണം. അതിനാണ് ഗൃഹസന്ദർശനം ലക്ഷ്യമിടുന്നത്. 31വരെയാണ് ഗൃഹസന്ദര്‍ശന പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.