തൃശൂര്‍: മണിപ്പൂരിലെ ഇന്നത്തെ അവസ്ഥ ഒട്ടും ശുഭകരമല്ലെന്ന് ‘പിതോഡയ്’ നാടകത്തിന്റെ സംവിധായകന് ഹെയ്സ്നം ടോംബ സിങ്. മരങ്ങളെല്ലാം മുറിച്ച് ലഹരി ചെടികളും പൂക്കളുമാണ് അവിടെ കൂടുതലായി നട്ടുവളര്‍ത്തുന്നത്. പ്രകൃതിയില്‍ തൊഴിലെടുക്കുകയും പ്രകൃതിക്കൊത്ത് ജീവിക്കാനും പഠിപ്പിച്ചത് പിതാവാണെന്ന് സംവിധായകന് അനുസ്മരിച്ചു.
പിതാവായ കനയ ലാലില്‍നിന്നും ബാദൽ സർക്കാറില്നിന്നുമാണ് നാടകം പഠിച്ചത്. അത് ജീവിതംതന്നെയായിരുന്നു. പിതാവ് പറഞ്ഞത് ഇരുട്ട് വളരെ പ്രധാനമാണെന്നാണ്. കറുപ്പിൽനിന്നും ഇരുട്ടിൽനിന്നും പഠിക്കാൻ അധികമുണ്ടാകുമെന്നും പറഞ്ഞു.
രണ്ടു പ്രധാന കാര്യങ്ങളാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്നത്. ഒന്ന് ആഗോളതാപനവും മറ്റൊന്ന് യുദ്ധവും. മനുഷ്യന് പ്രകൃതിയോട് നീതിപുലര്‍ത്തുന്നില്ല, അവന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുമില്ല. ശരീരചലനങ്ങളിലൂടെ ഞങ്ങള്‍ ആശയവിനിമയം നടത്തുകയായിരുന്നു.
വളരെ ഉയരത്തിലോ വലുപ്പത്തിലോ വളരരുതെന്ന് മരത്തിനോട് പറയുകയാണിവിടെ. നീ വലുപ്പത്തില്‍ നിറഞ്ഞാല്‍ ബോട്ടോ വിഗ്രഹങ്ങളോ ആയി രൂപാന്തരപ്പെട്ടേക്കാം.
മണിപ്പൂരില്‍ മരംമുറിക്കൽ വലിയ കച്ചവടമായി മാറിയെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷനിൽ ഫാ. ബെന്നി ബെനഡിക്ടും മണിപ്പൂരി നാടകകലാകാരന്മാര്ക്കൊപ്പം പങ്കെടുത്തു.
1969ൽ ഹൈസ്നം കനൈയ്യ ലാലും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ ഹെയ്സ്നം സാബിത്രിയും ചേർന്ന് സ്ഥാപിച്ച മണിപ്പൂർ കലാക്ഷേത്ര പ്രധാനമായും സംഭാഷണ കേന്ദ്രീകൃതമല്ലാത്ത പ്രത്യേക നാടക ശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടിച്ചമർത്തലിന്റെയും ചെറുത്തുനിൽപിന്റെയും തീവ്ര യാഥാർഥ്യങ്ങളെയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.