വെള്ളിക്കുളങ്ങര: ഇഞ്ചക്കുണ്ട് ഇരട്ടക്കൊല കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രഹ്മണ്യന്‍, ഭാര്യ ചന്ദ്രിക എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മകന്‍ അനീഷിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
റിമാൻഡില്‍ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് തെളിവെടുപ്പിനെത്തിച്ചത്. വീടിനകത്തും മുറ്റത്തും റോഡരികില്‍ മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്തും പ്രതിയെ എത്തിച്ചു. സംഭവദിവസം നടന്ന കാര്യങ്ങള്‍ പ്രതി പൊലീസിനോട് വിവരിച്ചു. വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ കെ.പി. മിഥുന്‍, എസ്.ഐ പി.ആര്‍. ഡേവിസ്, ഗ്രേഡ് എസ്.ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട താന്‍ മാപ്രാണത്തെത്തി തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങി ബൈക്കില്‍ മൂത്തകുന്നത്തേക്ക് പോയതായും അവിടെ ബൈക്ക് വെച്ച് ചരക്കുലോറിയില്‍ എറണാകുളം വഴി തിരുവനന്തപുരത്തേക്ക് പോയെന്നുമുള്ള പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാപ്രാണത്തും മൂത്തകുന്നത്തും ഇയാളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10ന് രാവിലെയാണ് കുടുംബകലഹത്തെ തുടര്‍ന്ന് ദമ്പതികളായ സുബ്രഹ്മണ്യനും ചന്ദ്രികയും വെട്ടേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.