പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം. കോവിഡ് കാലയളവിൽ അഞ്ചുമാസത്തിനിടെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിനാണ് ഈ അംഗീകാരം. പ്രഭാഷകനും പരിശീലകനുമായിരുന്നെങ്കിലും കോവിഡ് കാലത്താണ് ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞത്. 2020 റമദാനിൽ എഴുതിയ കുറിപ്പുകളാണ് സുഹൃത്തുക്കളുടെ പ്രേരണയാൽ ക്രോഡീകരിച്ച് പുസ്തകമാക്കിയത്.
'ജാഗ്രതയുടെ പാഠങ്ങൾ' പേരിൽ പെൻഡുലം ബുക്സ് പ്രസിദ്ധീകരിച്ചു. മനഃശാസ്ത്രജ്ഞൻ കൂടിയായ ഡോ. സലിൽ ഹസെൻറ കൗൺസലിങ് അനുഭവങ്ങളാണ് 'പ്രണയപഥങ്ങളിലൂടെ' എന്ന രണ്ടാമത്തെ പുസ്തകത്തിെൻറ പ്രമേയം. 'രക്ഷിതാക്കൾക്കായി ഒരു ക്ലാസ് മുറി' ശരിക്കും ഒരു കൈ പുസ്തകമാണ്. 'വിദ്യാർഥികളോട് സ്നേഹപൂർവം' എന്ന നാലാമത്തെ പുസ്തകം ഒരു സ്നേഹവർത്തമാനമാണ്. 'അധ്യാപകരോട് ഇനിയും ചിലത്' അധ്യാപനം രാഷ്ട്ര നിർമാണമാണെന്ന തിരിച്ചറിവ് പകരുന്ന മികച്ച രചനയാണ്. അഞ്ചുമാസം കൊണ്ടാണ് ഈ അഞ്ചു പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചത്.
ആറാം പുസ്തകവും പ്രകാശനത്തിന് തയാറായിരിക്കുകയാണ്. 'ജാഗ്രതയുടെ പാഠങ്ങൾ: രണ്ടാം തരംഗം' മനുഷ്യെൻറ ഏകത്വം അടിവരയിടുന്നതാണ്. അവസാനത്തെ നാലു പുസ്തകങ്ങളും കോഴിക്കോട് വചനം ബുക്സാണ് പ്രസാധനം ചെയ്തത്.തിരുവനന്തപുരം ചേരമാൻതുരുത്താണ് സ്വദേശം. അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എം.എ. ഹസ്സേൻറയും റഫീഖ ഹസേൻറയും രണ്ടാമത്തെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.