എരുമപ്പെട്ടി: വഴിയോര കച്ചവടക്കാരനിൽനിന്ന് നിരോധിത പുകയില ഉൽപന്നമായ 110 പാക്കറ്റ് ഹാൻസ് പിടികൂടി. എരുമപ്പെട്ടി തെക്കുമുറി അയ്യപ്പൻകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കേളംപുലാക്കൽ വീട്ടിൽ സുലൈമാനെയാണ് (56) എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും പിടികൂടിയത്. എരുമപ്പെട്ടി ബി.എസ്.എൻ.എൽ റോഡിന് എതിർവശത്ത് ചായക്കച്ചവടവും കരിക്കു കച്ചവടവും ചെയ്യുന്ന ഇയാൾ കടയിൽ ഹാൻസ് വിൽപന നടത്തുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
കടയിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. സീനിയർ സി.പി.ഒമാരായ അജി പനക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.