എരുമപ്പെട്ടി: ഇറച്ചി കോഴിക്കടക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പത്തിലധികം കോഴികളെ കൊന്ന് നശിപ്പിച്ചു.
എരുമപ്പെട്ടി സ്വദേശി ഷെഫീറിെൻറ ഉടമസ്ഥതയിൽ കുന്നത്തേരിയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചിക്കൻ സെൻററിന് നേരെയാണ് വ്യാഴാഴ്ച രാത്രിയിൽ ആക്രമണം നടന്നത്. കൂട്ടിലടച്ചിരുന്ന കോഴികളെ കൊന്ന് തള്ളിയ നിലയിലാണ്.
വെള്ളിയാഴ്ച പുലർച്ചെ ഉടമ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. എരുമപ്പെട്ടി എ.എസ്.ഐ സന്തോഷ് ദേവസിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.