എരുമപ്പെട്ടി: മരുന്ന് നൽകാനെത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തെ കോവിഡ് രോഗി വെട്ടിപ്പരിക്കേൽപിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗം വെള്ളറക്കാട് മേലേപുരക്കൽ വീട്ടിൽ ധനീഷിനാണ് (23) വെട്ടേറ്റത്. ബുധനാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം. വെള്ളറക്കാട് കൊല്ലംപടി പനംകുളം വീട്ടിൽ സതീശനെതിരെ (36) എരുമപ്പെട്ടി പൊലീസ് കേസെടുത്തു. വെട്ടാനുപയോഗിച്ച വടിവാൾ കസ്റ്റഡിയിലെടുത്തു.
കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന സതീശൻ ചൊവ്വാഴ്ച രാത്രി വാർഡ് മെംബറോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോൾ കുന്നംകുളത്തായിരുന്ന ധനീഷ് മരുന്ന് ബുധനാഴ്ച രാവിലെ എത്തിക്കാമെന്ന് പറഞ്ഞു. വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരക്കു കാരണം ധനീഷ് ബുധനാഴ്ച രാവിലെ മറ്റൊരാൾവശം മരുന്ന് കൊടുത്തയച്ചു. എന്നാൽ, സതീശൻ ഇത് സ്വീകരിച്ചില്ല. വാർഡ് മെംബർ തന്നാലേ സ്വീകരിക്കൂ എന്ന് ശഠിച്ചു. പിന്നീട് ധനീഷിനെ ഫോണിൽ വിളിച്ച് സതീശൻ വഴക്കുപറഞ്ഞു. തുടർന്ന് ധനീഷ് തന്നെ സതീശെൻറ വീട്ടിൽ മരുന്ന് നൽകാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആദ്യം സനീഷിെൻറ ബൈക്ക് ചവിട്ടിമറിച്ചിട്ട സതീശൻ വടിവാൾ വീശുകയായിരുന്നു. ഇരു കൈകളിലും കഴുത്തിലും മുറിവേറ്റ ധനീഷ് കുന്നംകുളം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.