എരുമപ്പെട്ടി: തെരുവോര ലൈബ്രറിയുമായി എയ്യാൽ ചില്ല കൾചറൽ സൊസൈറ്റി. റോഡരികിൽ സ്ഥാപിച്ച 'ലിറ്റിൽ ഹൗസ്' ഓപൺ ലൈബ്രറിയിൽനിന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഏതു വിഭാഗക്കാർക്കും പുസ്തകങ്ങൾ കൊണ്ടുപോകാനും വായിച്ച ശേഷം തിരികെ കൊണ്ട് വെക്കാനും തെരുവ് ലൈബ്രറിയിൽ സാധിക്കും. വായനക്കാരെ വിശ്വാസത്തിലെടുത്ത് സ്ഥാപിച്ച ഈ ലൈബ്രറി നാട്ടുകാരിൽ കൗതുകം ജനിപ്പിച്ചിരിക്കുകയാണ്.
ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ വായന പ്രധാന ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെംബർ കെ.പി. സുനിൽ അധ്യക്ഷത വഹിച്ചു. ചില്ലയുടെ പ്രസിഡൻറ് ശിവൻ പന്തായിൽ മുഖ്യപ്രഭാഷണം നടത്തി.
മഹാത്മാഗാന്ധിയുടെ 'എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ' പുസ്തകം വിദ്യാർഥിയായ ആൽഫിയക്ക് നൽകി കെ.പി. ഷംസുദ്ദീൻ ലൈബ്രറിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ചില്ല കൾചറൽ സെൻറർ സെക്രട്ടറി കെ.പി. മുസ്തഫ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.