എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പ്പടിയിൽ താമസിക്കുന്ന തറയിൽ വീട്ടിൽ ഹൈദറിനെയാണ് (58) എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. 2018 മുതൽ പെൺകുട്ടിയെ പല പ്രാവശ്യം പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചതായാണ് കേസ്.
പോക്സോ നിയമമനുസരിച്ചും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസ്. പ്രതിക്കെതിരെ 2019ൽ വ്യാജസിദ്ധൻ ചമഞ്ഞു ചികിത്സ നടത്തിയതിന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മറ്റ് ജില്ലയിലും പ്രതിക്കെതിരെ കേസുകളുണ്ട്. വടക്കാഞ്ചേരി മജിസ്ട്രേറ്റ് ഇൻചാർജായ ചാവക്കാട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, സബ് ഇൻസ്പെക്ടർ ടി.സി. അനുരാജ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വർഗീസ്, സീനിയർ സി.പി.ഒമാരായ കെ. രാജേഷ്, എം.എ. ജിജി, സുഗതൻ, കെ.വി. ഷാജൻ, പി.ബി. മിനി, സി.പി.ഒ കെ.എസ്. സുവിഷ്കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.