എരുമപ്പെട്ടി: കടങ്ങോട് വളർത്തുപന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 11 ഫാമുകളിലെ ആയിരത്തോളം പന്നികളെ ദയാവധത്തിന് വിധേയമാക്കാൻ തുടങ്ങി. പതിയാരം കാവാലം ചിറക്ക് സമീപം പ്രവർത്തിക്കുന്ന മനീഷിന്റെ ഉടമസ്ഥതയിലെ ഫാമുകളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
മൂന്നുദിവസം മുമ്പ് ചില പന്നികളുടെ ദേഹത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രോഗം കണ്ടെത്തിയ 44 പന്നികൾ പിന്നീട് ചത്തതോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ചത്ത പന്നികളുടെ ശ്രവം ശേഖരിച്ച് പരിശോധനക്കയച്ചപ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനി വൈറസാണെന്ന് സ്ഥിരീകരിച്ചത്.
ചികിത്സ ഇല്ലാത്തതിനാലും പെട്ടെന്ന് പടർന്നുപിടിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് പന്നികളെ കൊല്ലുന്നത്. കേന്ദ്ര സർക്കാറിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള പ്രോട്ടോകോളുകൾ പാലിച്ചാണ് ദയാവധത്തിന് വിധേയമാക്കുന്നത്.
ഇതിനായി പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ- തദ്ദേശ വകുപ്പ് അധികൃതർ എന്നിവരടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച 200 പന്നികളെ ദയാവധം ചെയ്തു. ശനിയാഴ്ച 400 പന്നികളെ ദയാവധത്തിലൂടെ ഉന്മൂലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.