കൊടുങ്ങല്ലൂർ: ആശുപത്രിയിൽനിന്ന് വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈമാറിയതായി കണ്ടെത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രി കോവിഡ് വെബ്സൈറ്റിൽനിന്നാണ് രണ്ട് വ്യാജ സർട്ടിഫിക്കറ്റ് അനുവദിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല്, ഏഴ് തീയതികളിൽ സർട്ടിഫിക്കറ്റ് കൈമാറിയതായാണ് വിവരം.ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്തർ സംസ്ഥാന ലോറി ഡ്രൈവർമാർക്കാണ് വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന.സർട്ടിഫിക്കറ്റ് കൈമാറിയ മൊബൈൽ നമ്പർ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. അയൽ സംസ്ഥാനത്ത് കോവിഡ് സർട്ടിഫിക്കറ്റ് കർശനമാക്കിയതോടെയാണ് ഡ്രൈവർമാർ അതിർത്തി കടക്കാൻ വ്യാജനെ തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.