അ​ടാ​ട്ട് കു​റൂ​ർ പാ​റ തി​രു​ത്തും​പ​ട​വ് കോ​ളി​ൽ വ​യ്​​ക്കോ​ൽ ക​യ​റ്റി​യ ലോ​റി​ക്ക് തീ ​പി​ടി​ച്ച​പ്പോ​ൾ 

വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന്; വ​യ്​​ക്കോ​ൽ ലോ​റി ക​ത്തി​ന​ശി​ച്ചു

അ​മ​ല​ന​ഗ​ർ: വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന് വ​യ്​​ക്കോ​ൽ ക​യ​റ്റി​യ ലോ​റി ക​ത്തി ന​ശി​ച്ചു. അ​ടാ​ട്ട് കു​റൂ​ർ പാ​റ തി​രു​ത്തും​പ​ട​വ് കോ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.30നാ​യി​രു​ന്നു സം​ഭ​വം.

വ​യ്​​ക്കോ​ൽ ക​യ​റ്റി പോ​കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് തീ​പ്പൊ​രി വീ​ഴു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച​തോ​ടെ ഡ്രൈ​വ​ർ ഇ​റ​ങ്ങി​യോ​ടി. മി​നി​ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

തൃ​ശൂ​രി​ൽ​നി​ന്ന് അ​ഗ്​​നി​ശ​മ​ന സേ​ന​യെ​ത്തി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ർ ​െറ​സ്ക്യൂ ഓ​ഫി​സ​ർ ബി. ​ഹ​രി​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പാ​ട​ത്തി​ന്​ ന​ടു​വി​ലാ​യ​തി​നാ​ൽ തീ​യ​ണ​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. പേ​രാ​മം​ഗ​ലം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Fire from power line Lori was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.