ചാലക്കുടി: ഓണക്കാലത്തെ വരവേൽക്കാൻ പച്ചക്കറികൾക്കൊപ്പം വിളവെടുപ്പിന് ഒരുങ്ങി ചെണ്ടുമല്ലി കൃഷി. മഞ്ഞയും ഓറഞ്ചും നിറത്തിലുമായി 60 സെൻറിലധികം സ്ഥലത്ത് ചെണ്ടുമല്ലികൾ പൂവണിഞ്ഞപ്പോൾ കണ്ണിന് കുളിർമ പകരുന്ന കാഴ്ചയായി.
ഓണക്കാലം ലക്ഷ്യമിട്ട് പൂലാനി എടത്രക്കാവ് ക്ഷേത്രത്തിെൻറ ഭൂമിയിലാണ് പൂകൃഷി നടന്നത്. എടത്രക്കാവ് സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തിൽ ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷി. ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് കൃഷി നടന്നത്.
പയർ, വെണ്ട, പടവലം, പാവലം, ഇഞ്ചി, മഞ്ഞൾ, ചേന, കൂർക്ക, കദളിവാഴ, നേന്ത്രവാഴ എന്നിങ്ങനെ ഇതോടൊപ്പം ബാക്കിസ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തിയിട്ടുണ്ട്. എന്നാൽ, നിനച്ചിരിക്കാതെ മഹാമാരിയുടെ കാലഘട്ടം വന്നെത്തിയത് ആഘോഷങ്ങളടെ നിറം കെടുത്തിയിട്ടുണ്ടെങ്കിലും വീടുകളിൽ പൂക്കളങ്ങൾ ഇടാതിരിക്കില്ലെന്ന പ്രതീക്ഷയോടെയാണ് സ്വയംസഹായ സംഘം പ്രവർത്തകർ.
തമിഴ്നാട്ടിൽനിന്നാണ് ഓണക്കാലത്ത് സാധാരണയായി പൂക്കൾ വന്നെത്തുക. കോവിഡ് ഭീതി തമിഴ്നാട് പൂക്കളുടെ ആകർഷണം കുറച്ചിട്ടുണ്ട്. നാട്ടിലെ പൂക്കൾക്ക് ആയിരിക്കും കൂടുതൽ ആവശ്യക്കാർ. മേലൂർ മേഖലയിലുള്ളവർക്ക് പൂക്കളമൊരുക്കാൻ എടത്രക്കാവിലെ പൂക്കൾ തയാറായിക്കഴിഞ്ഞു. അത്തംമുതൽ രാവിലെ അമ്പലത്തിന് മുന്നിൽ ചെണ്ടുമല്ലികൾ വിൽപന നടത്തുമെന്ന് സെക്രട്ടറി കെ.എം. മഞ്ചേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.