വനത്തിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചപ്പോൾ
പഴയന്നൂർ: വനത്തിൽ മാലിന്യം തള്ളിയ തമിഴ്‌നാട് സ്വദേശികളെ വനപാലകർ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചു. മാലിന്യം കൊടുത്തയച്ച ഹോട്ടലുടമക്കെതിരെ കേസ്.
പഴയന്നൂരിൽ വാടകക്ക് താമസിക്കുന്ന തഞ്ചാവൂർ പാപനാശം സ്വദേശികളായ കാർത്തിക് (28), വീരപ്പൻ (40), ബലമുരുഗൻ (20), വേൽമുരുഗൻ (34), കാർത്തിക് (23) എന്നിവരാണ് പ്രതികൾ. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
മാലിന്യം കൊടുത്തയച്ച മലബാർ ഹോട്ടൽ ഉടമ പാലക്കാട് മുടപ്പല്ലൂർ കാജാ ഹുസൈനെ പ്രതിയാക്കിയാണ് കേസെടുത്തത്. വെന്നൂർ വനമേഖലയിൽ പ്ലാസ്‌റ്റിക് ചാക്കിൽ കെട്ടിയ മാലിന്യം റോഡിൽ തള്ളുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ എസ്.എൻ. രാജേഷിന്‍റെ നേതൃത്വത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.