തൃശൂർ: 150 രൂപ വിലയുള്ള ഫിഞ്ച് മുതൽ ഒന്നര ലക്ഷം വില വരുന്ന ബ്ലൂ ആൻഡ് ഗോൾഡ് മകാവ് വരെ വിവിധ തത്ത വർഗത്തിൽപ്പെട്ട പക്ഷികളുടെ അപൂർവ പ്രദർശനം ശ്രദ്ധേയമായി. അവികൾചർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ജവഹർ ബാലഭവനിൽ നടന്ന പ്രദർശനം കാണാൻ വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് എത്തിയത്.
ജോഡിക്ക് 20,000-25,000 രൂപ വിലവരുന്ന കോണൂർ വിഭാഗത്തിലെ വിവിധ തത്തകളായിരുന്നു പ്രധാന ആകർഷണം. സാധാരണയായി ആഫ്രിക്കയിലും ബ്രസീലിലും കാണുന്ന ഇനങ്ങളാണ് ജെൻഡേ കോനൂർ, സൺ കോനൂർ എന്നിവ. 140 ഗ്രാം മാത്രം തൂക്കമുള്ള പൂക്കളിലെ തേൻകുടിക്കാനെത്തുന്ന ചാറ്ററിങ് ലോറി, റെഡ് കോളർ ലോറി, അർജന്റീന സ്വദേശി ലുട്ടിനോ മോങ്ക് എന്നിവയെ അരുമ പക്ഷിയാക്കുന്ന ആളുകൾ ഏറെയായിരുന്നു.
300 വാക്കുകൾ വരെ ഓർത്തിരുന്ന് പറയുന്ന ഗ്രേ പാരറ്റിന് ഒന്നര ലക്ഷത്തോളം വിലയുണ്ട്. അരുമ പക്ഷികളെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ അരുൺ തമ്പി, ഇവാൻ സിറിൽ, ഐസക് തോമസ് എന്നിവർ ക്ലാസെടുത്തു. ജില്ല പ്രസിഡന്റ് ഷിഹാബ് ലാല, സെക്രട്ടറി പയസ് പാവു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.