തൃശൂർ: കാപ്പ നിയമപ്രകാരം രണ്ടു പേരെ നാടുകടത്തി. ലൂർദ്ദ്പുരം നായ്ക്ൻ കൂടാരം കുരിശിങ്കൽ വീട്ടിൽ സച്ചിൻ (24), പേരാമംഗലം മൈലംകുളം തടത്തിൽ വീട്ടിൽ പ്രസാദ് (ശംഭു - 29) എന്നിവരെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
ഇരുവരേയും തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി തൃശൂർ മേഖലാ ഡി.ഐ.ജി. എസ്. സുരേന്ദ്രൻ ഉത്തരവിട്ടു.
സച്ചിൻ മൂന്ന് കൊലപാതക കേസുകളിലും, കൊലപാതക ശ്രമം, അടിപിടി, കഞ്ചാവ് വിൽപ്പന, കവർച്ച എന്നീ കുറ്റകൃത്യങ്ങൾക്ക് ടൌൺ ഈസ്റ്റ്, അന്തിക്കാട്, ഒല്ലൂർ, വരന്തരപ്പിള്ളി, വിയ്യൂർ, കൊരട്ടി, കൊടകര, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലായി 16 കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഞ്ചാവ് കൈവശംവെക്കൽ, അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രസാദ് എന്ന ശംഭു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.