മുണ്ടത്തിക്കോട്ട് എട്ടുപേർക്ക് എച്ച് വൺ എൻ വൺ

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് എ​ച്ച് വ​ൺ എ​ൻ വ​ൺ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. വൃദ്ധസദനം അന്തേവാസികളായ 11 പേ​ർ​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച രോ​ഗം സം​ശ​യി​ച്ചി​രു​ന്നു. പ​രി​​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് എ​ട്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ച്ച് വ​ൺ എ​ൻ വ​ൺ ബാ​ധി​ച്ചാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. പ​നി, ചു​മ തൊ​ണ്ട​വേ​ദ​ന, ജ​ല​ദോ​ഷം എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തു​കൊ​ണ്ട് മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും രോ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - H1 n1 for eight to Mundathikkodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.