പെരുമ്പിലാവ്: അടുക്കള വാതിലിെൻറ ഓടാമ്പലിൽ അഞ്ചു വയസ്സുകാരെൻറ കൈവിരൽ കുരുങ്ങി. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അക്കിക്കാവ് പുത്തംകുളം വെട്ടേനാട്ടയിൽ അബ്ദുൽ സലാമിെൻറ മകൻ ഹയാെൻറ വലതു കൈയിലെ മോതിരവിരലാണ് ഓടാമ്പലിൽ കുടുങ്ങിയത്.
വിരൽ എടുക്കാൻ വീട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കുന്നംകുളം ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥരെത്തി കട്ടിങ് പ്ലെയർ ഉപയോഗിച്ച് ഓടാമ്പൽ ദ്വാരം മുറിച്ചുമാറ്റിയാണ് വിരൽ പുറത്തെടുത്തത്. ഫയർ സ്റ്റേഷൻ ഓഫിസർ വൈശാഖ്, സീനിയർ ഫയർ ഓഫിസർ അലക്സാണ്ടർ, സുമിത്രൻ, ഷിനോജ്, പവിത്രൻ, ഹരികൃഷ്ണൻ, ഷിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.