തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ ക്വാറൻറീൻ ബ്ലോക്കിൽനിന്ന് ഹഷീഷ് ഓയിൽ പിടികൂടി. സെൻട്രൽ ജയിലിൽ പാർപ്പിക്കാനായി കൊണ്ടുവന്ന് നിരീക്ഷണ വാർഡിൽ നിരീക്ഷണത്തിലായിരുന്ന നാലുപേരിൽ നിന്നാണ് ഇത് പിടികൂടിയത്. ഇവരുടെ മുറിയിലെ ശുചിമുറിയിൽ പൈപ്പിനടിയിൽ ചെറിയ കുപ്പിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് ഓയിൽ. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ കോവിഡ് നിരീക്ഷണ കേന്ദ്രമാണ് അതിസുരക്ഷ ജയിലിെൻറ രണ്ടാം നില. ഇവിടെ 60 പേർ നിരീക്ഷണത്തിലുണ്ട്. ഇക്കഴിഞ്ഞ 26ന് ഇവിടെയെത്തി നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നാണ് ഹഷീഷ് ഓയിൽ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.