തൃശൂർ: സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി കുടിവെള്ളം കിട്ടാതെ അലഞ്ഞ മോതിരകണ്ണി സ്വദേശി കെ.ടി. ആൻറുവിെൻറ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ ലഭ്യമായി. പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഇക്കാര്യം കമീഷനെ അറിയിച്ചത്.
കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണെന്നും അത് ഹനിക്കുന്നത് മനുഷ്യാവകാശ ലംഘനവുമാണെന്ന കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. തൃശൂർ റസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിലാണ് കേസ് പരിഗണിച്ചത്. 'കൃപ' കുടിവെള്ള പദ്ധതിയിൽ നിന്നു പരാതിക്കാരന് കണക്ഷൻ നൽകാനാണ് കമീഷൻ ആവശ്യപ്പെട്ടത്.
40 കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള ക്ഷമത മാത്രമാണ് പദ്ധതിക്ക് ഉള്ളതെന്നും എന്നാൽ 73 കുടുംബങ്ങൾക്കാണ് വെള്ളം നൽകുന്നതെന്നും 'കൃപ' പദ്ധതി അധികൃതർ അറിയിച്ചതായി പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും കുടിവെള്ളം നൽകാനുള്ള പദ്ധതിക്ക് എം.എൽ.എ, എം.പി. ഫണ്ട് പ്രയോജനപ്പെടുത്തി നടപടിയെടുക്കണമെന്ന് കമീഷൻ നിദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 22ന് വിളിച്ച യോഗത്തിൽ പരിയാരം, ആതിരപ്പിള്ളി, കോടശേരി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിഫ്ബി പദ്ധതി പ്രകാരമുള്ള പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതുവരെ 'കൈരളി' കുടിവെള്ള പദ്ധതിയിൽ നിന്നു കണക്ഷൻ നൽകാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 30 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. ഇതിൽ 13 കേസുകൾ തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.